സമ്പന്നതയുടെ മടിത്തട്ടില്‍, അദ്വാനത്തിന്റെ വിലയറിയാത്ത, അധികാരത്തിന്റെ കയ്യാലപ്പുറത്തു കടിച്ചുതൂങ്ങി കിടക്കുന്ന, വിദ്യാഭ്യാസമില്ലാത്ത രാഷ്ട്ട്രീയ വിഷുപ്പുകളുടെ കൈപ്പിടിയിലാണ് നമ്മുടെ രാജ്യവും അതിലെ നൂറു കോടിയിലധികം വരുന്ന ജനങ്ങളും. പണ്ഡിതരും, പ്രഭാഷകരും അടങ്ങുന്ന പ്രബുദ്ധമായ ഒരു രാഷ്ട്രീയ അന്തരീക്ഷം വര്‍ഷങ്ങള്‍ക്കു മുപ്നു നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.
കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍, AKG യെയും EMS നെയും Joseph മുണ്ടശ്ശേരിയേയും പോലെ ജനങ്ങളോടോത്ത് ഉണ്ടും ഉറങ്ങിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന ഒരു കാലഘട്ടംനമുക്കുണ്ടായിരുന്നു. ഇന്നത്തെ നമ്മുടെ നേതാക്കള്‍ക്ക് താന്‍ ഭരിക്കുന്ന വകുപ്പിന്റെ പേര് കൂട്ടി എഴുതാന്‍ പോലും അറിയില്ല. ഈ ഇടയ്ക്ക് facebookil ഷെയര്‍ ചെയ്ത സത്യന് അന്തികാടിന്റെ ഒരു മലയാള ചിത്രത്തില്‍ രാഷ്ട്രീയക്കാരനോടു നായകന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എത്രമാത്രം പ്രസക്തി ഉണ്ടെന്നു നമ്മുടെ നേത്രത്വ വിഷുപ്പുകള് വലപ്പോഴും ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. വീഡിയോ താഴെ ഷെയര്‍ ചെയ്തിട്ടുണ്ട് കണ്ടു നോക്കാം.
Social media മാധ്യമത്തിലൂടെ പലപ്പോഴും നാം കണ്ടു മറന്നതാണ് ഈ വിഴുപ്പുകളുടെ നിരവധി പ്രകടനങ്ങള്‍. പൊതുമുതല്‍ തിന്നും കുടിച്ചും നശിപ്പിക്കുന്നത് പോരാഞ്ഞിട്ടു, ആവിഷ്ക്കാര സ്വാതന്ത്രിയതിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ ഇപ്പോൾ നിയമസഭാ മന്ദിരങ്ങള്‍ ആയി മാറിയിരിക്കുന്നു. ഡിജിറ്റല്‍ യുഗം അല്ലെ അശ്ലീല രംഗങ്ങള്‍ ആംഗലേയം “SEX” ഇപ്പോള്‍ ജനപ്രതിനിധിക്ക് സമയം ചെലവഴിക്കാനുള്ള പുതിയ വഴി ആയിരിക്കുന്നു. പറയുന്നത് പോലും മനസിലാക്കാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് മേപ്പടിയാന്മാര്ക്ക് നല്ല നേരം പോക്ക് തന്നെ.. സമ്മതിക്കാതെ വയ്യ. പിന്നെ നിയമസഭാ ചട്ടങ്ങള്‍ വായിച്ചു മനസിലാക്കാനുള്ള അക്ഷര ജ്ഞാനവും ഇല്ല നമ്മുടെ പല മന്ത്രി പുംഗവന്മാര്ക്കും!
കണ്ടും കേട്ടും മടുത്തിട്ടാണ് ഇത് എഴുതി തുടങ്ങിയത്, വല്ലപ്പോഴുമെങ്കിലും മനസിലാക്കി കൊടുക്കണം ജനങ്ങള്‍ വെറും മരപ്പാവകളല്ലെന്നു. ഇങ്ങനെ ഉറക്കം നടിക്കാന്‍ മാത്രം പ്രതികരണ ശേഷിയില്ലാത്ത, മാംസവും, മജ്ജയും, രക്തവും നഷ്ട്ടപെട്ടവരല്ല നമ്മുടെ നാട്ടിലെ പ്രബുദ്ധരായ യുവജനത. മതത്തിനും, വര്‍ഗത്തിനും, ജാതിയ്ക്കുമപ്പുറത്ത് ഇന്ന് നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന വിഷ പാമ്പുകള്‍ ആകുന്നു ഈ രാഷ്ട്രീയ കോമരങ്ങള്‍. ഇതിനൊരു മാറ്റമുണ്ടാവണം. അതിര്‍ത്തിയില്‍ മാതൃ രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ ആയിരങ്ങളുടെ ശവ പെട്ടി വാങ്ങിയതില്‍ പോലും കൈവിട്ടു വാരാന്‍ അറപ്പു കാണിക്കാത്ത, പാവപെട്ടവന് വയറു മുറുക്കിയുടുത്തു അദ്വാനിച്ച് കിട്ടുന്ന കാലണ കാശിന്റെ തിളക്കത്തില്‍ ac suite ലും, ബെന്സ്ലും കയറി പൊതു ജന ഉദ്ധാരണത്തിന് നടക്കുന്ന ഈ കള്ള നാണയങ്ങളെ നാം തിരിച്ചറിയണം. പണ്ട് പഠിച്ചിട്ടുണ്ട് “Unity in Diversity” ഇന്നത്തെ diversity ഇവിടത്തെ ലക്ഷ്യ ബോധമില്ലാത്ത, കാലഹരണ പെട്ട് എന്ന് തോന്നിയപ്പോള്‍ അവര്‍തന്നെ മാറ്റിയെഴുതി പിടിച്ചു നില്ലക്കാന് ബുദ്ധിമുട്ടുന്ന, ആധുനിക ലോകത്തില്‍ വിശ്വാസത്തെയും, വിശ്വാസികളെയും ഇനി വില്ക്കാന് കിട്ടില്ലെന്നു തോന്നിയപ്പോള്‍ കഴുത്തറുത്തു പ്രസ്ഥാനം വളര്‍ത്തുന്ന രാഷ്ട്രീയ ഹിജടകള്‍ ആണ്. ഇതിനെതിരെ ഉള്ള ഒരു ജന മുന്നേറ്റത്തിനായി കാത്തിരിക്കുന്നു…!